തൊഴിലുറപ്പ് കൂലി 311 രൂപയാക്കി ഉയർത്തി

എ കെ ജെ അയ്യര്‍
വ്യാഴം, 31 മാര്‍ച്ച് 2022 (14:22 IST)
തിരുവനന്തപുരം: രാജ്യത്തെ തൊഴിലുറപ്പ് കൂലി വർദ്ധന ഉണ്ടായതോടെ കേരളത്തിലെ തൊഴിലുറപ്പ് ദിവസ കൂലി 311 രൂപയായി ഉയർത്തി. നിലയിലെ 291 രൂപ 20 രൂപവർധിപ്പിച്ചാണ് 311 രൂപയാക്കിയത്. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

ഗ്രാമ വികസന മന്ത്രാലയമാണ് 2022-23 സാമ്പത്തിക വർഷത്തെ തൊഴിലുറപ്പ് കൂലി വർധിപ്പിച്ചത്. മണിപ്പൂർ, മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങൾ ഒഴികെയുള്ള സംസ്ഥാനങ്ങൾക്കാണ് ഇപ്പോൾ തൊഴിലുറപ്പ് കൂലി വർധിപ്പിച്ചത്. നിലവിൽ ഹരിയാനയിലും ഗോവയിലുമാണ് കേരളത്തെക്കാൾ കൂലി കൂടുതലുള്ളത്. ഗോവയിൽ 315 രൂപയും ഹരിയാനയിൽ 331 രൂപയുമാണ് പുതുക്കിയ നിരക്ക്.

പുതുക്കിയ നിരക്ക് അനുസരിച്ചു കർണാടകയിൽ 309 രൂപയും പഞ്ചാബിൽ 282 രൂപയുംതമിഴ്‌നാട്ടിൽ 281 രൂപയും ആണ് ഉള്ളത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article