വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പുറത്താക്കണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍. ഇത് പൊതുതാൽപര്യമുള്ള വിഷയമല്ല. സർവീസ് കേസാണ്. ഇക്കാര്യത്തിൽ നിയമാനുസൃതമുള്ള നടപടി സ്വീകരിച്ചിട്ടുള്ളതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കേന്ദ്ര സര്‍വീസിലിരിക്കെ ഗവേഷണത്തിനായി അവധിയെടുത്ത് സ്വകാര്യകോളജിൽ ജോലിചെയ്ത് ശമ്പളം പറ്റിയത് ചട്ടവിരുദ്ധമെന്നായിരുന്നു ഹർജി. തൃശൂർ സ്വദേശിയായ ബിനോയിയാണ് ജേക്കബ് തോമസിനെതിരെ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.