വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട ! ഗവര്‍ണര്‍ക്കെതിരെ പരസ്യ പോരിന് സര്‍ക്കാര്‍, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം 10.30 ന്

Webdunia
തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (08:55 IST)
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് അതിരൂക്ഷമാകുന്നു. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന് അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പരസ്യ പ്രതികരണത്തിനു തയ്യാറെടുക്കുന്നത്. ഇന്നു രാവിലെ 11.30 ന് അകം സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഗവര്‍ണറുടെ അന്ത്യശാസനത്തിനു വിസിമാര്‍ വഴങ്ങേണ്ട ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. 
 
ഗവര്‍ണറുടെ അന്ത്യശാസനം പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 10.30 ന് കെ.എസ്.ഇ.ബി. ഗസ്റ്റ് ഹൗസില്‍ വെച്ചാകും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. 
 
കേരള, എംജി, കൊച്ചി, കണ്ണൂര്‍, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്‌കൃതം, മലയാളം എന്നീ സര്‍വകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article