ആരിഫ് മുഹമ്മദ് ഖാന് കേന്ദ്രസര്‍ക്കാര്‍ ഇസെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ ഉത്തരവിട്ടു; എസ്എഫ് ഐക്കാര്‍ ഇനി കരിങ്കൊടി കാണിക്കുമ്പോള്‍ സൂക്ഷിക്കണം!

സിആര്‍ രവിചന്ദ്രന്‍
ശനി, 27 ജനുവരി 2024 (18:04 IST)
governor
ആരിഫ് മുഹമ്മദ് ഖാന് കേന്ദ്രസര്‍ക്കാര്‍ ഇസെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ ഉത്തരവിട്ടു. ഇന്ന് എസ്എഫ് ഐക്കാര്‍ കൊല്ലത്ത് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ വിളിച്ച് താന്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് അറിയിക്കുകയായിരുന്നു. ഇതോടെയാണ് കേരളപൊലീസിന്റെ സുരക്ഷ വേണ്ട, പകരം സിആര്‍പിഎഫ് സുരക്ഷ മതിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
 
ഇതിനുമുന്‍പും ഗവര്‍ണര്‍ക്കെതിരെ എസ്എഫ് ഐ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ഡിസംബര്‍ 11ന് ഗവര്‍ണര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോഴും ഗവര്‍ണറെ തടഞ്ഞിരുന്നു. അതുപോലെ കോഴിക്കോടും ഗവര്‍ണര്‍ക്ക് വലിയ പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article