പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ ശുചീകരണത്തിനായി ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 25,000 രൂപ വീതവും നഗരസഭാ വാര്‍ഡുകള്‍ക്ക് 50,000 രൂപ വീതവും ഉടന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 11 നഗരസഭകളിലാണ് ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനം നടക്കുന്നത്.
പ്രളയക്കെടുതിയില്‍ വൈദ്യുത ബന്ധം നഷ്ടമായിട്ടുണ്ടെങ്കില്‍ അവ പുനഃസ്ഥാപിക്കുന്നതിനു ചാര്‍ജ് ഈടാക്കില്ല. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും മടങ്ങുന്നവര്‍ക്ക് സൗജന്യ കിറ്റ് നല്‍കും. തിങ്കളാഴ്‌ച മാത്രമായി 602 പേരെയാണ് ക്യാമ്പുകളിൽ എത്തിച്ചത്. നിലവില്‍ 3,274 ക്യാമ്പിലായി 10,28,073 പേരാണുള്ളത്.
ക്യാമ്പുകളില്‍ കഴിയുന്നവരുടെ ആരോഗ്യ പരിരക്ഷ മുന്‍നിര്‍ത്തി ഓരോ ക്യാമ്പിലും ഒരു ഡോക്ടറുടെയെങ്കിലും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ രോഗികളെ ആശുപത്രികളിലെത്തിച്ച് ചികിത്സിക്കാനും സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വീടുകള്‍ പൂര്‍ണ്ണമായും വാസയോഗ്യമായതിന് ശേഷം മാത്രമേ താമസം തുടങ്ങാവൂ എന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.