പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ആദിവാസി, പട്ടികജാതി കുടുംബങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദിവാസി കുടുംബങ്ങള്‍ക്ക് 10,000 രൂപയും പട്ടികജാതി കുടുംബങ്ങള്‍ക്ക് 5000 രൂപയും നല്‍കും.
പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണ് ഈ സഹായം. പ്രളയത്തെ തുടര്‍ന്ന് ഇവരുടെ മേഖലയില്‍ ഉണ്ടായ ദുര്‍ഘടാവസ്ഥയും പ്രത്യേക സാഹചര്യവും കണക്കിലെടുത്താണ് ഈ പ്രത്യേക ധനസഹായത്തിന് പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പുകള്‍ തീരുമാനിച്ചത്.
പ്രളയക്കെടുതിയില്‍ വീടിന് ഉള്‍പ്പെടെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. റവന്യൂ, തദ്ദേശസ്വയംഭരണ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു നല്‍കുന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സഹായം നൽകും.