പ്ലസ്ടു വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും

Webdunia
വ്യാഴം, 9 ഒക്‌ടോബര്‍ 2014 (12:12 IST)
പ്ലസ്ടു വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. കേസിലെ ഹൈക്കോടതി വിധി ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കേസില്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
 
വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ബാച്ചുകള്‍ അനുവദിച്ചത്. വസ്തുത പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
 
കേസില്‍ സുപ്രീംകോടതിയില്‍ നിന്നു തിരിച്ചടിയുണ്ടായാല്‍ അത് സര്‍ക്കാരിനു ക്ഷീണമാണെന്നതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില സ്‌കൂളുകള്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.