സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ്

Webdunia
ഞായര്‍, 7 ഫെബ്രുവരി 2016 (11:08 IST)
സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും ഡി ജി പി ജേക്കബ് തോമസ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുകേശന്‍ നല്ല ഒരു അന്വേഷണ ഉദ്യോഗസ്ഥനാണെന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
 
സുകേശനെതിരായ അന്വേഷണം പൊലീസിന്റെ മനോവീര്യം തകര്‍ക്കും. അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ നടപടി എടുക്കേണ്ടത് കോടതിയാണെന്നും സര്‍ക്കാര്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസില്‍ ചിലര്‍ക്ക് പ്രത്യേക പരിഗണന കിട്ടുന്നുവെന്നും ഡി ജി പി ജേക്കബ് തോമസ് പറഞ്ഞു.
 
ഇപ്പോള്‍ നടപ്പിലാക്കുന്നത് ഇരട്ട നീതിയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.