ഓലപ്പീപ്പി ബിജു അറസ്റ്റില്‍

Webdunia
വെള്ളി, 30 മെയ് 2014 (20:12 IST)
തലസ്ഥാന നഗരിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 14 ലേറെ കേസുകള്‍ നിലവിലുള്ള ഓലപ്പീപ്പി ബിജു പൊലീസ് പിടിയില്‍. മുട്ടട പറയാട്ടുമൂല പണയില്‍ വീട്ടില്‍ ബിജുവെന്ന ഓലപ്പീപ്പി ബിജു നിരവധി കേസുകളില്‍ പ്രതിയാണ്.
 
കഴിഞ്ഞ ദിവസം പേരൂര്‍ക്കട വയലിക്കടയ്ക്കടുത്ത് ലോറിക്കാരെയും ടെമ്പോക്കാരെയും തടഞ്ഞു നിര്‍ത്തി ഗുണ്ടാപ്പിരിവ് നടത്തുന്നതിനിടെയാണ്‌ ബിജുവിനെയും കൂട്ടാളിയായ മുട്ടട പറയാട്ടുമൂല സ്വദേശി കണ്ണന്‍ എന്ന അജിത്തിനെയും പിറ്റികൂടിയത്. അജിത്തും നിരവധി കേസുകളില്‍ പ്രതിയാണ്‌.
 
പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ മാത്രം അജിത്തിന്‍റെ പേരില്‍ 7 കേസുകളുണ്ട്. കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സൈഫുദ്ദീന്‍റെ നിര്‍ദ്ദേശാനുസരണം പേരൂര്‍ക്കട സിഐ: ആര്‍ സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ ഇരുവരെയും  വലയിലാക്കിയത്.