ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കുന്നു!

സിആര്‍ രവിചന്ദ്രന്‍
ശനി, 24 ഫെബ്രുവരി 2024 (10:05 IST)
ഓണ്‍ലൈന്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ പ്രമുഖനായ ഗൂഗിള്‍ പേ ചിലരാജ്യങ്ങളില്‍ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അമേരിക്കയടക്കമുള്ള രാജ്യങ്ങളിലാണ് ഗൂഗിള്‍ പേയുടെ സേവനം നിര്‍ത്തലാക്കുന്നത്. ജൂണ്‍ നാലാം തീയതി വരെയെ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ. അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിള്‍ പേ സേവനം നിര്‍ത്താന്‍ കാരണം. ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 
 
അതേസമയം ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ നിലവിലെ രീതിയില്‍ തന്നെ സേവനം തുടരും.പേയ്മെന്റ് ആപ്പുകളില്‍ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നില്‍ക്കുന്ന ആപ്പാണ് ഗൂഗിള്‍ പേ.

അനുബന്ധ വാര്‍ത്തകള്‍

Next Article