ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്‌ന സുരേഷ് രണ്ടുതവണ കമ്മീഷന്‍ വാങ്ങിയതായി യുണിടാക് കമ്പനി

ശ്രീനു എസ്
വ്യാഴം, 20 ഓഗസ്റ്റ് 2020 (10:24 IST)
ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്‌ന സുരേഷ് രണ്ടുതവണ കമ്മീഷന്‍ വാങ്ങിയതായി യുണിടാക് കമ്പനി. ഇതില്‍ ആദ്യം 55ലക്ഷം രൂപ സന്ദീപിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കിയത്. ഈ തുക സ്വപ്‌നയും സന്ദീപും സരിതും പങ്കിട്ടെടുത്തു. കൂടാതെ ഈ കരാന്‍ നല്‍കാന്‍ കോണ്‍സുല്‍ ജനറല്‍ 20 കമ്മീഷന്‍ ആവശ്യപ്പെട്ടതു പ്രകാരം മുന്ന് കോടി 80ലക്ഷം രൂപ നല്‍കി.
 
ഇതില്‍ ഒരു കോടി സ്വപ്ന കോണ്‍സുല്‍ ജനറലില്‍ നിന്നും വാങ്ങി. 20 കോടിയായിരുന്നു പദ്ധതിയുടെ തുക. ഇതില്‍ നാലുകോടി 35 ലക്ഷം കൈക്കൂലി നല്‍കേണ്ടി വന്നുവെന്നാണ് ലഭിക്കുന്ന വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article