സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം സ്ഥിരീകരിച്ചു

ശ്രീനു എസ്
വ്യാഴം, 20 ഓഗസ്റ്റ് 2020 (10:04 IST)
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് കൊവിഡ് ചികിത്സയിലിരുന്നയാള്‍ രാവിലെയാണ് മരിച്ചത്. മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നേരത്തേ ഇയാളുടെ കുടുംബത്തിലെ 13പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം ചികിത്സയിലാണ്. 
 
കോട്ടയത്തും പത്തനംതിട്ടയിലും ഇന്ന് ഓരോ കൊവിഡ് മരണം ഉണ്ടായി. വടവാതൂര്‍ ചന്ദ്രാലയത്തില്‍ പിഎന്‍ ചന്ദ്രന്‍, പ്രമാടം സ്വദേശി പുരുഷോത്തമന്‍ എന്നിവരാണ് മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article