സ്വർണക്കടത്ത് കേസ്: അനിൽ നമ്പ്യാരെയും ഐടി ഫെല്ലോയെയും ചോദ്യം ചെയ്യും

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2020 (12:08 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോയായ അരുൺ ബാലചന്ദ്രനെയും മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെയും കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് അരുൺ ബാലചന്ദ്രന് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും അരുൺ ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
 
തിരുവനന്തപുരത്ത് സ്വപ്‌നയ്ക്ക് താമസിക്കാന്‍ വേണ്ടി ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രാകാരം ഫ്‌ളാറ്റ് ബുക്ക് ചെയ്‌തത് അരുണാണ്. ഈ ഫ്ലാറ്റിലാണ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികൾ താമസിച്ചിരുന്നതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സാക്ഷിയാണ് അനില്‍നമ്പ്യാര്‍.  സ്വര്‍ണം പിടിച്ച ദിവസം അനില്‍ നമ്പ്യാരും മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷും തമ്മിൽ ബന്ധപ്പെട്ടതായും കസ്റ്റംസിന് തെളിവുകൾ ലഭിച്ചിരുന്നു.
 
കള്ളക്കടത്തല്ല എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയുള്ള രേഖകള്‍ ചമയ്ക്കാന്‍ അനില്‍ നമ്പ്യാര്‍ സഹായിച്ചുവെന്നുമായിരുന്നു കസ്റ്റംസിന് സ്വപ്‌ന നല്‍കിയ മൊഴി. ഈ മൊഴിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article