ചെന്നൈ സ്വദേശിനിയെ മതപരിവർത്തനം നടത്തി തട്ടികൊണ്ടുപോയി:സാകിർ നായിക്കിനെതിരെ എൻഐഎ കേസ്

ബുധന്‍, 26 ഓഗസ്റ്റ് 2020 (16:23 IST)
ഇസ്ലാമിക പ്രഭാഷകൻ സാകിർ നായിക്കിനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്‌തു. ചെന്നൈ സ്വദേശിയായ പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടികൊണ്ടുപോയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
 
ലണ്ടനിൽ ഉപരിപഠനത്തിനായി പോയ പെൺ‌കുട്ടിയെ മതപരിവർത്തനം നടത്തി തട്ടികൊണ്ടുപോയതായാണ് കേസ്. ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് എസ് എസ് ഹുസൈന്റെ മകൻ നഫീസിനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ചെന്നൈ സ്വദേശിയായ പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ നേരത്തെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍