ഇസ്താംബുളിലേയ്ക്ക് പോകേണ്ടിവരും, സ്വപ്ന സ്പേസ് പാർക്കിൽ ജോലി ഒപ്പിച്ചെടുത്തത് ഇങ്ങനെ !

ചൊവ്വ, 25 ഓഗസ്റ്റ് 2020 (07:42 IST)
തിരുവനന്തപുരം: സ്വപ്ന സുരേഷ് സ്പേസ് പാർക്കിൽ ജോലി ഒപ്പിച്ചത് പല കള്ളങ്ങൾ പറഞ്ഞ വിശ്വസിപ്പിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ. സാമ്പത്തിക ക്രമക്കേടിന് പുറത്താകും എന്ന് ഉറപ്പായതോടെ സ്വപ്ന യുഎഇ കോൺസലേറ്റിൽനിന്നും രാജിവയ്ക്കുകയായിരുന്നു. ഇസ്താംബുളിലേയ്ക്കോ ഹൈദെരാബാദിലേയ്ക്കോ സ്ഥലമാറ്റം ലഭിയ്ക്കും എന്നും അങ്ങോട്ടു പോകേണ്ടിവരും എന്നുമുള്ള കള്ളമാണ് കോൺസലേറ്റിലെ ജോലി രാജിവയ്ക്കുന്നതിനെ കുറച്ച് പറഞ്ഞത്.
 
സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് പുറത്താകും എന്ന് ഉറപ്പാായതോടെ കഴിഞ്ഞ വർഷം ആഗസ്റ്റ് 12നാണ് സ്വപ്ന കോൺസലേറ്റിൽ രാജി സമർപ്പിച്ച് നോട്ടീസ് പിരീഡിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. ഈ കാലയളവിലാണ് സ്പേസ് പാർക്കിൽ ജോലിയ്ക്കായി സ്വപ്ന സമീപിയ്ക്കുന്നത്. ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പിട്ട് ഒരു മാസത്തിന് ശേഷമായിരുന്നു ഇത്.
 
എന്തുകൊണ്ട് കോൺസലേറ്റിൽനിന്നും രാജിവയ്ക്കുന്നു എന്നതിന് ഇനിയും കോൺസലേറ്റിൽ ജോലി ചെയ്താൽ ചട്ടപ്രകാരം ഇസ്താംബുളിലേയ്ക്കോ, ഹൈദെരാബാദിലേയ്ക്കോ സ്ഥലം മാറി പോകേണ്ടി വരും എന്നും അച്ഛന് സുഖമില്ലാത്തതിനാൽ തിരുവനന്തപുരത്ത് തന്നെ തുടരണം എന്നുമായിരുന്നു സ്വപ്നയുടെ മറുപടി. കോൺസലേറ്റിൽനിന്നും ഗുഡ് സർവീസ് സർട്ടിഫിക്കറ്റും സ്വപ്ന നൽകി സാമ്പത്തിക ക്രമക്കേട് നടത്തിയ ആൾക്ക് എങ്ങനെ ഗുഡ് സർവീസ് സർട്ടിഫിക്കറ്റ് ലഭിച്ചു എന്നതും ദുരൂഹമാണ്. പക്ഷേ ശിവശങ്കറിന്റെ ശുപാർശയോടെ ജോലി ലഭിയ്ക്കുകയായിരുന്നു..

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍