48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 20W ഫാസ്റ്റ് ചാർജിങ്; 11,999 രൂപയ്ക്ക് MOTO G9 വിപണിയിൽ
Moto G9 എന്ന ബഡ്ജറ്റ് സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വിപണിയിൽ അവതരിപിച്ച് മോട്ടറോള, 4 ജിബി റാം 64 ജിബി സ്റ്റോറേജിൽ വിപണിയിലെത്തര്യിരിയ്ക്കുന്ന സ്മാർട്ട്ഫോണിന് 11,999 രൂപയാണ് വില. ഈ മാസം 31ന് ഉച്ചയ്ക്ക് 12 മണി മുതൽ മുതൽ ഫ്ലിപ്‌കാർട്ടിലൂടെ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും.
6.5 ഇഞ്ചിന്റെ മാക്സ് വിഷൻ ടിഎഫ്‌ടി ഡിസ്‌പ്ലേയിലാണ് സ്മാർട്ട്ഫോൺ എത്തിയിരിയ്ക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമകളാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 2 മെഗാപിക്സൽ, 2 മാക്രോ എന്നിവയാണ് ട്രിപ്പിൾ ക്യാമറയിലെ മറ്റു സെൻസറുകൾ. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 662 പ്രോസസറാണ് സ്മാർട്ട്ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 10 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 20W ഫാസ്റ്റ് ചർജിങ് സംവിധാനത്തോടുകൂടിയ 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി9ൽ നൽകിയിരിയ്ക്കുന്നത്.