തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കവെ കസ്റ്റംസ് അന്വേഷണ സംഘത്തിൽ മാറ്റംവരുത്താൻ ശ്രമം. കേസ് അന്വേഷിക്കുന്ന പത്തുപേരെ സ്ഥലംമാറ്റി. കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്ക് മാറ്റിയിട്ടുള്ളത്.
അന്വേഷണ സംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ അറിയാതെയാണ് ഉത്തരവിറക്കിയത്. ഇതോടെ സുമിത് കുമാർ ശക്തമായ എതിർപ്പ് അറിയിച്ചു. എതിർപ്പിനെ തുടർന്ന് സ്ഥലംമാറ്റ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. എന്നാൽ സ്ഥലം മാറ്റം പിൻവലിച്ചിട്ടില്ല, അതേസമയം സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ കസ്റ്റഡിയിലുളള സ്വപ്ന സുരേഷ് അടക്കമുളള മൂന്ന് പ്രതികളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.