സ്വപ്‌ന കുടുംബം തകർത്തു, ഞാനും ഭര്‍ത്താവും 2 വര്‍ഷമായി അകന്നുകഴിയുന്നു: സരിത്തിന്‍റെ ഭാര്യയുടെ വെളിപ്പെടുത്തല്‍

ഗേളി ഇമ്മാനുവല്‍
വ്യാഴം, 9 ജൂലൈ 2020 (19:28 IST)
സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ് തന്റെ കുടുംബജീവിതം തകർത്തതായി കേസിലെ കൂട്ടുപ്രതിയായ സരിത് കുമാറിന്റെ ഭാര്യ. സ്വപ്‌ന കാരണം താനും ഭര്‍ത്താവും കഴിഞ്ഞ രണ്ടു വർഷമായി അകന്നു കഴിയുകയാണെന്നും മകളെ വളർത്താനായി മാത്രമാണു താൻ ജീവിക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തി.
 
മനോരമയോടാണ് ഈ വിവരങ്ങള്‍ അവര്‍ വെളിപ്പെടുത്തിയത്. അതേസമയം, കാര്‍ബണ്‍ ഡോക്‍ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമയും ഈ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുമായ സന്ദീപ് നായരുടെ ഭാര്യ സൌമ്യയെ മാപ്പുസാക്ഷിയാക്കാന്‍ നീക്കം നടക്കുന്നുണ്ട്. സ്വപ്‌നയെ ‘മാഡം’ എന്നു വിളിക്കണമെന്നു സന്ദീപ് നിർദേശിച്ചതായി സൗമ്യയുടെ മൊഴി നല്‍കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article