സ്വര്‍ണക്കടത്തുകേസില്‍ ദുരൂഹതകള്‍ ഒഴിയുന്നില്ല: സ്വപ്‌നയേയും ശിവശങ്കറിനെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ ഇഡി

ശ്രീനു എസ്
ശനി, 31 ഒക്‌ടോബര്‍ 2020 (09:39 IST)
സ്വര്‍ണക്കടത്തുകേസില്‍ സ്വപ്‌നയേയും ശിവശങ്കറിനെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ ഇഡി ഒരുങ്ങുന്നു. ഇതിനായി സ്വപ്നയെ വിട്ടുകിട്ടുന്നതിനായി ഇഡി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്. 
 
സ്വപ്‌നയുടെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തെക്കുറിച്ചായിരിക്കും ചോദ്യം ചെയ്യുന്നത്. മൂന്നുദിവസത്തേക്കാണ് സ്വപ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. അതേസമയം സരിത്തിനേയും സന്ദീപിനേയും കസ്‌ററഡിയില്‍ വേണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article