അക്ഷയതൃതിയ ദിനത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 മെയ് 2024 (17:52 IST)
അക്ഷയതൃതിയ ദിനത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് വീണ്ടും സ്വര്‍ണവില 53000 കടന്നു. ഇന്ന് പവന് വര്‍ധിച്ചത് 680 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,600 രൂപയായി. ഗ്രാമിന് 85 രൂപയാണ് കൂടിയത്. 6700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്ന് അക്ഷയതൃതിയ ആയതിനാല്‍ സ്വര്‍ണത്തിന് ഡിമാന്റ് കൂടുതലാണ്. 
 
മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കാറുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article