സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 25 ഏപ്രില്‍ 2024 (15:22 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 53,000 രൂപയായി വില. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില  6,625 രൂപയായി. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. 
 
അതേസമയം ഏപ്രില്‍ 16 ന് 720 രൂപയുടെ വര്‍ധനവോടെ സംസ്ഥാനത്തെ സ്വര്‍ണ വില ആദ്യമായി പവന് 54000 കടന്നു. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article