സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു, തുടര്‍ച്ചയായ പത്താംദിനം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 ഏപ്രില്‍ 2024 (11:47 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. കഴിഞ്ഞ ദിവസം 52,880 രൂപയായിരുന്നു സ്വര്‍ണവില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6620 രൂപയായിട്ടുണ്ട്.
 
അതേസമയം തുടര്‍ച്ചയായ പത്താം ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ഏപ്രില്‍ രണ്ടിന് 50,680 രൂപയായിരുന്നു സ്വര്‍ണവില വില. 10 ദിവസം കൊണ്ട് 2280 രൂപയുടെ വര്‍ധനവാണുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article