സ്വര്‍ണവില 53,000 ത്തിലേക്ക് അടുക്കുന്നു ! ഇനിയും ഉയരും

രേണുക വേണു

ബുധന്‍, 10 ഏപ്രില്‍ 2024 (10:21 IST)
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവിലയുടെ കുതിപ്പ്. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,880 രൂപയായി. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6,610 രൂപയിലെത്തി. ഇന്നലെ രണ്ടു തവണകളായി പവന് 280 രൂപയാണ് വര്‍ധിച്ചത്. 
 
അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില 53,000 കടക്കാനാണ് സാധ്യത. കഴിഞ്ഞ മാസം 29 നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍