Gold Price: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 8 മാര്‍ച്ച് 2024 (15:08 IST)
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. ഇന്ന് വീണ്ടും വില വര്‍ധിച്ചു. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് വിപണിവില 48,200 ആയി. കഴിഞ്ഞദിവസമാണ് ആദ്യമായി 48000 കടന്നത്. ഇന്ന് ഒരുഗ്രാമിന് 6025 രൂപയാണ് വില. 
 
കഴിഞ്ഞ ദിവസം പവന് 320 രൂപയാണ് വര്‍ധിച്ചത്. 20 ദിവസത്തിനിടെ 2500 രൂപയിലധികമാണ് ഉയര്‍ന്നത്. കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article