സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡിലേക്ക് ഉയരുന്നു. പവന് 43,040 രൂപയായി. കഴിഞ്ഞ ദിവസം 42,840 രൂപയായിരുന്നു സ്വര്‍ണവില. 200 രൂപയാണ് ഇന്ന് കൂടിയത്. 5380 രൂപയാണ് ഗ്രാമിന്. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 2,320 രൂപയുടെ വര്‍ധനവാണുണ്ടായത്. മാര്‍ച്ച് ഒന്‍പതിന് 40,720 രൂപയായിരുന്നു.