ഞായറാഴ്ച വരെ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

വ്യാഴം, 16 മാര്‍ച്ച് 2023 (19:34 IST)
ഞായറാഴ്ച വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴം, വെള്ളി,ശനി ദിവസങ്ങളിൽ കാസർകോട്, കണ്ണൂർ ജില്ലകളിലൊഴികെ നേരിയ തോതിൽ മഴ ലഭിച്ചേക്കും.
 
ഞായർ, തിങ്കൾ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍