കണ്ണൂര്‍ ഇരട്ടിയില്‍ മൂന്ന് കിലോ സ്വര്‍ണം പിടികൂടി; പണവും പിടിച്ചെടുത്തു

Webdunia
ചൊവ്വ, 4 ഓഗസ്റ്റ് 2015 (08:31 IST)
കണ്ണൂര്‍ ഇരട്ടിയില്‍ മൂന്ന് കിലോ സ്വര്‍ണം പിടികൂടി. രണ്ട് മഹാരാഷ്ട്ര സ്വദേശികളുടെ പക്കല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇവരില്‍ നിന്നും ഒരുകോടി പത്ത് ലക്ഷംരൂപയും പിടിച്ചെടുത്തു. ഇരട്ടി പൊലീസാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണ ഇടപാടുകാരുടെ ഏജന്റാണ് പിടിയിലായവരെന്നാണ് സൂചന. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യും.