സ്വര്‍ണ്ണവില ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്

എ കെ ജെ അയ്യര്‍
വെള്ളി, 19 ഫെബ്രുവരി 2021 (17:43 IST)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന്‍ 280 നിരക്കില്‍ കുറഞ്ഞപ്പോള്‍ ഗ്രാമിന്റെ വില 35 രൂപ കണ്ട് കുറഞ്ഞു. നിലവിലെ എട്ടു ഗ്രാം വരുന്ന ഒരു പവന്‍ സ്വര്‍ണ്ണത്തിനു 34,720 രൂപയും ഗ്രാമിന്റെ വില 4,340 രൂപയുമാണ്.
 
ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ്ണവില എത്തിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച പവന്റെ വില 400 രൂപ കണ്ട് കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ വിലയിടിവിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയും കുറയാന്‍ കാരണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article