നടിയെ ആക്രമിച്ച കേസില്‍ ഒരു പ്രതിയെകൂടി മാപ്പുസാക്ഷിയാക്കി. കൊച്ചിയിലെ വിചാരണ കോടതി പത്താം പ്രതിയായ വിഷ്ണുവിനെയാണ് മാപ്പുസാക്ഷിയാക്കിയത്. ഒന്നാം പ്രതിയായ സുനില്‍ കുമാര്‍ ജയിലില്‍ വച്ച് ദിലീപിന് കത്തയച്ചപ്പോള്‍ സഹതടവുകാരനായിരുന്നു വിഷ്ണു. നേരത്തേ മൂന്നുപ്രതികളെ മാപ്പുസാക്ഷികളാക്കിയിരുന്നു.