കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ശ്രീനു എസ്

ബുധന്‍, 17 ഫെബ്രുവരി 2021 (07:49 IST)
കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. 72മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കാറ്റാണ് ഹാജരാക്കേണ്ടത്. അതേസമയം സര്‍ട്ടിഫിക്കറ്റില്ലാത്തെ എത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലിക കമ്മീഷണര്‍ എന്‍ മഞ്ജുനാഥ പ്രസാദ് അറിയിച്ചു.
 
ബെംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇവിടെ പഠിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളും കേരളത്തില്‍ നിന്നുള്ളവരാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍