ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വിണ്ടും വർധനവ്. പവന് വർധിച്ചത് 480 രൂപ

ചൊവ്വ, 9 ഫെബ്രുവരി 2021 (10:41 IST)
ഒരു ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വീണ്ടും കുതിപ്പ്. 480 രൂപയാണ് ഇന്ന് പവന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,720 രൂപയായി. ഗ്രമിന് അറുപത് രൂപ വർധിച്ച് 4,465 രൂപ എന്ന നിരക്കിൽ എത്തി. കഴിഞ്ഞ ശനിയാഴ്ച പവന് 240 രൂപ വർധിച്ചിരുന്നു. ശേഷം കഴിഞ്ഞ മൂന്നുദിവങ്ങളായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. പിന്നാലെയാണ് ഇന്ന് വർധനവ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 12.5ൽ നിന്നും 7 ശതമാനമാക്കി കുറച്ചതോടെയാണ് സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്താൻ ആരംഭിച്ചത്. ഈ മാസം തുടക്കത്തിൽ 36,800 രൂപയായിരുന്ന സ്വർണവില ബജറ്റിന് പിന്നാലെ 35,000ൽ എത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും ഇന്നും വർധനവ് രേഖപ്പെടുത്തിയതോടെയാണ് 35,720 എന്ന നിരക്കിലേയ്ക്ക് വില എത്തിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍