ഞാൻ എന്തുകൊണ്ട് ബിജെപി ആയി ? ജേക്കബ് തോമസിന്റെ വിശദീകരണം ഇങ്ങനെ

ചൊവ്വ, 9 ഫെബ്രുവരി 2021 (09:27 IST)
എന്തുകൊണ്ട് ബിജെപി ആയി എന്നതിൽ വിശദീകരണവുമായി മുൻ ഡിജിപി ജേക്കബ് തോമസ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ബിജെപിൽ ചേർന്നതിന് പിന്നിലെ കാരണങ്ങൾ ജേക്കബ് തോമസ് വ്യക്തമാക്കിയത്. രാഷ്ട്രബോധമില്ലാത്ത സ്വാർത്ഥരായ രാഷ്ട്രീയക്കാരിൽനിന്നും ദുരനുഭവങ്ങൾ ഉണ്ടാവുകയും ജനങ്ങളെ സേവിയ്ക്കാൻ സാധിയ്ക്കാതെവരികയും ചെയ്തതിനാലാണ് ജനങ്ങൾക്കുവേണ്ടി പ്രവർത്തിയ്ക്കാനുള്ള പ്ലാറ്റ്ഫോമായി ബിജെപിയെ കാണുന്നത് എന്ന് ജേക്കബ് തോമസ് വിശദീകരിയ്കുന്നു.
 
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
 
സിവിൽ സർവീസിന് പോകുമ്പോൾ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എന്റെ നാട്ടിൽ എന്റെ നേതാക്കളുടെ കൂടെ, ജനങ്ങളെ നീതിപൂർവ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാൽ സ്വാർത്ഥരായ രാഷ്ട്രബോധമില്ലാത്ത ചിലരുടെ താൽപര്യത്തിന്, ഇഷ്ടത്തിന് ഞാൻ എതിരുനിന്നപ്പോൾ എന്നെ ദ്രോഹിച്ചു. മാനസികമായി പീഡിപ്പിച്ചു, അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനിൽക്കാനാവാതെ ഞാൻ ഒറ്റപ്പെട്ടു. വേദനിച്ചു, എന്റെ ജനങ്ങൾക്കായി എന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്ന് ചിന്തിച്ചപ്പോൾ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്ന് ബോദ്ധ്യമായപ്പോൾ ,എന്റെ കടമ ചെയ്യാനാവാതെ ഞാൻ വേദനിച്ചപ്പോൾ, എന്റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോൾ, അപ്പോൾ മാത്രമാണ്, പ്രവർത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി BJP ആയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍