നാലു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ രണ്ടാനച്ഛനു കോടതി 7 വര്‍ഷം കഠിന തടവു വിധിച്ചു. കുടവൂര്‍ തട്ടുപാലത്തിനു സമീപം വയലിറക്കത്തില്‍ വീട്ടില്‍ അന്‍വര്‍ എന്ന 47 കാരനാണു കഠിന തടവ് ശിക്ഷ വിധിച്ചത്.
2014 ഓഗസ്റ്റ് 23 നു രാത്രി ഇയാള്‍ വീട്ടില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചതായി മാതാവ് നല്‍കിയ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കല്ലമ്പലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി കെ.പി ഇന്ദിരയാണ് ശിക്ഷ വിധിച്ചത്. 7 വര്‍ഷത്തെ കഠിനതടവു കൂടാതെ 10000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും.