പതിനേഴുകാരി മതപഠനശാലയില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

Webdunia
ഞായര്‍, 14 മെയ് 2023 (12:42 IST)
മതപഠനശാലയില്‍ പതിനേഴുകാരി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബീമാപ്പള്ളി സ്വദേശിനി അസ്മിയ മോളുടെ മരണത്തിലാണ് ബന്ധുക്കള്‍ ഇതുമായി ബന്ധപ്പെട്ട പരാതി പൊലീസിന് നല്‍കിയത്.
 
അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ താമസിച്ചായിരുന്നു പഠിച്ചത്. കഴിഞ്ഞ ദിവസം മതപഠന കേന്ദ്രത്തില്‍ ആസ്മിയാമോളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മതപഠനശാലാ അധികാരികളില്‍ നിന്ന് കുട്ടി പീഡനം നേരിട്ട് എന്നാണു ബന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ പെരുന്നാളിന് ശേഷം പെണ്‍കുട്ടി സ്ഥാപനത്തിന് എതിരെ പരാതി പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു.
 
കഴിഞ്ഞ ദിവസം കുറത്തി ഉമ്മയെ വിളിച്ചു ഉടന്‍ ബാലരാമപുരത്തു എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാതാവ് ഒന്നര മണിക്കൂറിനുള്ളില്‍ അവിടെ എത്തിയെങ്കിലും കുട്ടിയെ കാണാന്‍ അനുവദിച്ചില്ല. പിന്നീടാണ് കുട്ടി കുളിമുറിയില്‍ മരിച്ചു കിടക്കുന്നതു കണ്ടെന്നു അറിയിച്ചത്. ബാലരാമപുരം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article