തുലാവർഷത്തിൽ കേരളത്തിൽ പ്രവചിക്കപ്പെട്ട മഴയുടെ 84 ശതമാനം തുലാവർഷം ഇപ്പോൾ തന്നെ ലഭിച്ചതായി റിപ്പോർട്ട്.ഒക്ടോബര്‍ ഒന്നു മുതല്‍ പതിനേഴുവരെയുള്ള കണക്കാണ് ഇത്. 492 മില്ലി മീറ്റർ മഴയാണ് തുലാവർഷത്തിൽ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇതിൽ 412.2 മില്ലി മീറ്റർ ആണെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കണ്ണൂർ ജില്ലയിൽ ഡിസംബർ 31 വരെ 376 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്തു ഒക്ടോബർ 17 വരെ 441 മില്ലി മീറ്റര്‍ മഴ ലഭിച്ചു, കോഴിക്കോട് ജില്ലയിൽ 450 മില്ലി മീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്തു 515 മില്ലിമീറ്റര്‍ ലഭിച്ചു കഴിഞ്ഞു.