ജനനേന്ദ്രിയം മുറിച്ചത് ഞാനല്ല, കാമുകനാണ്; മലക്കം മറിഞ്ഞ് പെൺകുട്ടി - കത്ത് കോടതിയില്‍

Webdunia
വ്യാഴം, 15 ജൂണ്‍ 2017 (18:28 IST)
ലൈംഗികാതിക്രമത്തിനിടെ സ്വാമി ഗംഗേശാനന്ദ തീർഥപാദ (ശ്രീഹരി) യുടെ ജനനേന്ദ്രിയം മുറിച്ചെന്ന കേസിൽ പെൺകുട്ടിയുടെ മലക്കം മറിച്ചിൽ. സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും ജനനേന്ദ്രിയം മുറിച്ചത് താന്‍ അല്ലെന്നുമാണ് പെൺകുട്ടി വ്യക്തമാക്കി. 
 
ഇതുമായി ബന്ധപ്പെട്ട കേസ്​പരിഗണിക്കുമ്പോള്‍ പ്രതിഭാഗം അഭിഭാഷകനാണ്​പെൺകുട്ടിയുടെ കത്ത് കോടതിയിൽ​ഹാജരാക്കിയത്​. കത്ത് പ്രതിഭാഗം വഞ്ചിയൂർ കോടതിയിൽ സമർപ്പിച്ചു. 
 
ഗംഗേശാനന്ദ മകളെ പോലെയാണ് തന്നെ കരുതിയിരുന്നത്. തനിക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പോ അതിനു ശേഷമോ അദ്ദേഹം പീഡിപ്പിച്ചിട്ടില്ല. തന്റെ സുഹൃത്ത്​അയ്യപ്പദാസും കുട്ടാളിയും ചേർന്നാണ് സ്വാമിയുടെ​ജനനേന്ദ്രിയം മുറിച്ചത്​. താനാണ്​ ജനനേന്ദ്രിയം മുറിച്ചതെന്ന രീതിയിൽ വാർത്തയുണ്ടാക്കിയത്​പൊലീസാണ്. കാമുകന് സ്വാമിയോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നും പെൺകുട്ടി കത്തിൽ പറയുന്നു. 
 
അയ്യപ്പദാസ് ഗംഗേശാന്ദയ്‌ക്കെതിരെ നടത്തിയ ഗൂഢാലോചനയില്‍ തന്നെയും ഭാഗമാക്കി. പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് തന്റെ മൊഴി മാറ്റുകയും ലൈംഗികാക്രമണത്തിനിടെ ജനനേന്ദ്രിയം മുറിച്ചു എന്ന മൊഴി കെട്ടി ചമയ്ക്കുകയും ചെയ്തു. 
 
അയ്യപ്പദാസിന്റെ നിര്‍ദേശ പ്രകാരമാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും പെണ്‍കുട്ടി കത്തില്‍ വ്യക്തമാക്കുന്നു. മലയാളം വായിക്കാനറിയാത്തതിനാല്‍ പൊലീസ് എഴുതിചേര്‍ത്തത് എന്തായിരുന്നെന്ന്  മനസിലായിരുന്നില്ല എന്നും പെണ്‍കുട്ടി പറഞ്ഞു.
 
Next Article