കടം കൊടുത്ത പണം തിരികെ ചോദിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ പതിനെട്ടുകാരിയെ കൂട്ടുകാര്‍ക്ക് കാഴ്‌ചവച്ച് കാമുകന്റെ പ്രതികാരം - കൂട്ടമാനഭംഗം നടന്നത് കൊല്ലത്ത്
പതിനെട്ടുകാരിയായ പെണ്‍കുട്ടി കൊല്ലത്ത് കൂട്ടമാനഭംഗത്തിന് ഇരയായതായി റിപ്പോര്‍ട്ട്. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കാമുകനടക്കം ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവമുണ്ടായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:-
ഡിഗ്രി വിദ്യാര്‍ഥിനിയായ പാലക്കാട് സ്വദേശിനി വീടിനടുത്തുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇയാള്‍ക്ക് പണത്തിന്റെ ആവശ്യം വന്നപ്പോള്‍ പെണ്‍കുട്ടി സ്വര്‍ണം പണയം വച്ചു പണം നല്‍കുകയും പിന്നീട് പണം തിരിച്ചു ചോദിക്കുകയും ചെയ്‌തു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കാകുകയും തുടര്‍ന്ന് പിരിയുകയും ചെയ്‌തു. പക്ഷേ പിന്നീട് വീണ്ടും അടുപ്പം കാണിച്ച് പെണ്‍കുട്ടിയെ യുവാവ് കൊല്ലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
വെള്ളിയാഴ്‌ച കൊല്ലത്ത് എത്തിയ പെണ്‍കുട്ടിയെ കാണാന്‍ യുവാവ് എത്തിയില്ല. രണ്ട് ദിവസം പെണ്‍കുട്ടി കൊല്ലത്ത് തങ്ങുകയും ചെയ്‌തു. തുടര്‍ന്ന് കാമുകന്റെ സുഹൃത്തായ പെണ്‍കുട്ടി യുവതിയെ കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കായല്‍ കരയിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ചു.
ഇവിടെ വെച്ച് കാമുകന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. കാമുകന്‍ സ്ഥലത്തെത്തിയെങ്കിലും ഇയാളും മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി.
തനിക്ക് മുന്‍പരിചയമില്ലാത്തവരാണ് മാനഭംഗം ചെയ്തതെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. യുവതിയുടെ കാമുകന്‍ പൊലീസിന്റെ കസ്റ്റഡിയിലായെന്നും സൂചനയുണ്ട്. അതേസമയം, അഞ്ചു പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
യുവതികയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പാലക്കാട് പോലീസ് കൊല്ലത്തുനിന്നാണ് യുവതിയെ കണ്ടെത്തിയത്.