മൂവാറ്റുപുഴ അതിഥി മന്ദിരത്തില്‍ മുന്‍ മന്ത്രി ഗണേഷ് കുമാറിന് മദ്യപരുടെ അസഭ്യവര്‍ഷം. യാത്രക്കിടെ വിശ്രമത്തിനായി അതിഥി മന്ദിരത്തിലെത്തിയ മുന്‍ മന്ത്രിയെ വരവേറ്റത് മദ്യപസംഘം. വിഐപി. മുറിയിലേക്ക് കടന്ന് ചെന്ന മുന്‍ മന്ത്രി കണ്ടത് ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും. കൂടെ ലഹരിമൂത്ത് അര്‍ധനഗ്‌നരായ സംഘവും.
പെരുന്നാള്‍ ദിവസമായ ചൊവ്വാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. തത്സമയ ദൃശ്യങ്ങള്‍ കണ്ട വകുപ്പ് സെക്രട്ടറി ഉടന്‍ മൂവാറ്റുപുഴ പൊലീസില്‍ വിളിച്ച് നടപടി ആവശ്യപ്പെട്ടു. സംഭവത്തില്‍ കാരക്കുന്നം സ്വദേശി റിന്‍സ്, പുന്നമറ്റം സ്വദേശികളായ പികെ യാക്കോബ്, അജീഷ്, പെരുമറ്റം സ്വദേശി സുനീര്‍, മുളവൂര്‍ സ്വദേശി ആന്റണി എന്നിവര്‍ക്കെതിരേ കേസെടുത്തു.