അന്തരിച്ച നടി ശ്രീവിദ്യയുടെ സ്വത്ത് സംബന്ധിച്ച പ്രശ്‌നത്തില്‍ കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജിയില്‍ ശ്രീവിദ്യയുടെ സ്വത്ത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഗണേഷ്കുമാര്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നിലപാട് തേടി സര്‍ക്കാരിന് നോട്ടീസ് അയച്ചു.
നേരത്തെ ശ്രീവിദ്യയുടെ വില്‍പ്പത്രം ഗണേഷ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി രവീന്ദ്രാഥ് ലോകായുക്തയില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ ഗണേഷിനെതിരെ ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്‍ കഴിഞ്ഞ ദിവസം മൊഴി നല്കിയിരുന്നു. സംഭവത്തില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ലോകായുക്ത ഗണേഷിനോട് നിര്‍ദ്ദേശിച്ചിരുന്നു.