ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനായി ഇടയലേഖനം

Webdunia
ശനി, 31 മെയ് 2014 (14:39 IST)
പശ്ചിമഘട്ട സംരക്ഷണത്തിനായി തയ്യാറാക്കിയ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ഇടയലേഖനവുമായി സിഎസ്ഐ സഭ. സിഎസ്ഐ മധ്യമേഖലാ മഹായിടവകയുടെ കീഴിലെ പള്ളികളില്‍ ജൂണ്‍ ഒന്ന് ഞായറാഴ്ച വായിക്കാന്‍ അയച്ച ഇടയലേഖനത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന പ്രസ്താവനകളുള്ളത്.

നിലനില്‍പിനായി നമുക്ക് ശബ്ദമുയര്‍ത്താം എന്ന തലക്കെട്ടിലുള്ള ഇടയലേഖനത്തില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ നിഗൂഢ താല്‍പര്യമുള്ളവരാണെന്നും പറയുന്നു.

ഇത്തരകാര്‍ക്ക് രാഷ്ട്രീയ പിന്‍ബലം ലഭിച്ചു. പശ്ചിമഘട്ട മലനിരകളിലായി രണ്ടായിരത്തോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകൃതിയെ സംരക്ഷിക്കാന്‍ ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രാബല്യത്തില്‍ കൊണ്ടുവരണം തുടങ്ങിയ കാര്യങ്ങളാണ് ഇടയലേഖനത്തില്‍ പറയുന്നത്.