എസ് ഹരീഷിനെ പിന്തുണച്ച് സര്‍ക്കാര്‍; ‘മീശ’ പിന്‍‌വലിക്കരുതെന്ന് ജി സുധാകരൻ - കേരളത്തിന് നാണക്കേടെന്ന് ചെന്നിത്തല

Webdunia
ഞായര്‍, 22 ജൂലൈ 2018 (14:06 IST)
സംഘപരിവാര്‍ ഭീഷണിയെത്തുടർന്ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റ ‘മീശ’ നോവല്‍ പിന്‍വലിക്കേണ്ടി നടപടി തെറ്റാണെന്ന് മന്ത്രി ജി സുധാകരൻ.

ഹരീഷിന്റെ നോവൽ പിൻവലിക്കേണ്ടി വന്നത് കേരളത്തിന്‌ നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും പറഞ്ഞു.

വർഗീയ വാദികൾക്ക് മുന്നിൽ കീഴടങ്ങുക അല്ല വേണ്ടത്. പൗരസമൂഹവും സാഹിത്യകാരന്മാരും ശക്തമായി ഈ വിഷയത്തില്‍ പ്രതികരിക്കണം. സർക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടിയുണ്ടാകും. നോവലിന്റെ പ്രസിദ്ധീകരണം നിര്‍ത്തരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കേരളവും ഫാസിസ്റ്റ് ഭീഷണിയുടെ നിഴലില്‍ ആയിരിക്കയാണെന്ന് ചെന്നിത്തല പറഞ്ഞു. ഹരീഷിനെയും അദ്ദേഹത്തിന്റെ കുടംബാംഗങ്ങളെയുമടക്കം സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചിട്ടും അതിനെതിരെ ആഭ്യന്തര വകുപ്പ് നടപടിയെടുത്തില്ല. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പിന്റെ നിലപാട് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാര്‍ സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടര്‍ന്നാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ ഹരീഷ് തന്റെ നോവല്‍ പിന്‍വലിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article