അന്തരിച്ച നിയമസഭാസ്‌പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭൗതികശരീരം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. സംസ്കാര ചടങ്ങില്‍ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍ക്കൊപ്പം ആയിരക്കനക്കിന് നാട്ടുകാരും പങ്കുചേര്‍ന്നു. വൈകിആട്ട് 6.45ഒടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ തൈക്കാട് ശാന്തികവാടത്തില്‍ തുടങ്ങിയത്.
ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി ആംഡ്പൊലീസ് ഫയറിംഗ് സല്യൂട്ട് നല്‍കി. തുടര്‍ന്ന് ബ്യൂഗില്‍ വായിച്ചു. തുടര്‍ന്ന് മക്കളായ കെ.എസ്. അനന്തപത്മനാഭന്‍, കെ.എസ്. ശബരിനാഥന്‍ എന്നിവര്‍ ആചാരപ്രകാരമുള്ള അന്തിമ കര്‍മ്മങ്ങള്‍ നടത്തി. ആചാരപ്രകാരമുള്ള ജലതര്‍പ്പണവും മറ്റു കര്‍മ്മങ്ങളും നടക്കുന്ന വേദിയില്‍ കുടുംബാംഗങ്ങള്‍ക്കും പ്രമുഖര്‍ക്കും മാത്രമ്മെ പ്രവേശനമുണ്ടായിരുന്നുള്ളു. എന്നാല്‍ അതിനു പുറത്ത് വലിയൊരു വിഭാഗം അളുകള്‍ ചടങ്ങിന് സാക്ഷിയാകാന്‍ തടിച്ചുകൂടിയിരുന്നു.
കര്‍മ്മങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം വൈദ്യുത ശ്മശാനത്തിലേക്ക് കയറ്റി സംസ്കരിക്കുകയായിരുന്നു. നിയസഭാ സമാജികരടക്കം മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിന് സാക്ഷിയായിരുന്നു. ഇന്ന് നിയമസഭയിലും ദര്‍ബാര്‍ ഹാളിലും കെപിസിസി ഓഫിസിലും പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരത്തില്‍ പ്രമുഖരടക്കം ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. സ്‍പീക്കറുടെ ഔദ്യോഗിക വസതിയിലായിരുന്നു ആദ്യം പൊതുദര്‍ശനത്തിനു വച്ചത്. തുടര്‍ന്ന് നിയമസഭയിലേയ്‍ക്ക്. അവസാനം അദ്ദേഹത്തിന്റെ സ്വകാര്യ വസതിയായ അഭയത്തില്‍ ആറുമണിമണിവരെ പൊതുദര്‍ശനത്തിനു വച്ചു,
ഓരൊ സ്ഥലത്തും പാര്‍ട്ടി പ്രവര്‍ത്തകരും ഗര്‍വര്‍ണറും നിയനസഭാ സാമാജികരും സെക്രട്ട്രിയേറ്റ് അംഗങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. അതിനു ശേഷം വിലാപയാത്രയായി മൃതദേഹം തൈക്കാട് ശാസ്ന്തികവാടത്തില്‍ എത്തിക്കുകയായിരുന്നു. സംസ്കാര സ്ഥലത്തെക്കുള്ള വഴിയിലുടനീളം നാടുകാ കൈയ്യില്‍ പുഷ്പങ്ങളുമായി ജികെയുടെ ന്ത്യയാത്രയ്ക്ക് കണ്ണിരോടെ അഭിവാദ്യമോതി. ശാന്തികവാടത്തിലെ വൈദ്യുത ശ്മശാനത്തില്‍ രാത്രി 7.30ഓടെ കേരളത്തിന്റെ പ്രിയപ്പെട്ട ജികെയെ അഗ്നി ഏറ്റുവാങ്ങി.