വിദേശത്ത് നിന്നും വരുന്നവർക്ക് സൗജന്യ കൊവിഡ് ആർടിപി‌സിആർ പരിശോധന

Webdunia
വെള്ളി, 26 ഫെബ്രുവരി 2021 (15:10 IST)
വിദേശത്ത് നിന്നും വരുന്നവർക്ക് കേരളത്തിൽ സൗജന്യ കൊവിഡ് ആർടിപിആർ പരിശോധന സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പരിശോധന സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നടത്തി ഫലം ഉടന്‍ തന്നെ അയച്ചുകൊടുക്കും.
 
രാജ്യത്ത് കഴിഞ്ഞ ഒരാഴ്‌ച്ചയായി കൊവിഡ് കേസുകളിൽ 31 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എയർപോർട്ട് നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രം നിർദേശം നൽകിയത്. വിദേശത്ത് വരുന്നവരിൽ വൈറസിന്റെ പുതിയ വകഭേദം കാണാൻ സാധ്യതയുള്ളതിനാലാണ് പരിശോധന നിർബന്ധമാക്കിയതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article