Lifestyle Diseases:30 കഴിഞ്ഞ എല്ലാവർക്കും സൗജന്യ ആരോഗ്യപരിശോധന: ജീവിത ശൈലിരോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കും

വെള്ളി, 8 ജൂലൈ 2022 (19:04 IST)
മുപ്പത് വയസിന് മുകളിൽ പ്രായമുള്ള എല്ലാാവർക്കും വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യപരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോർജ്. ജീവിതശൈലിരോഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്താനായി ജീവിതശൈലിരോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
 
140 പഞ്ചായത്തുകളിൽ ഈ പരിശോധന തുടങ്ങിയെന്നും ഇതുവരെ 1.3 ലക്ഷം പേരെ പരിശോധിച്ചെന്നും മന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍