മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതിനാൽ മഹാരാഷ്ട്ര, ഗോവ,കർണാടക,വടക്കൻ കേരളം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയിൽ കനത്ത മഴ തുടരുന്നു. ഇനിയുള്ള ദിവസങ്ങളിലും മഴ തുടർന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
ന്യൂനമര്‍ദ്ദ പാത്തി കൂടാതെ ആന്ധ്രാ - ഒഡിഷ തീരത്തിനു മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ ഫലമായി കാലവർഷക്കാറ്റ് വരും ദിവസങ്ങളിലും ശക്തമായി തുടരാനാണ് സാധ്യത. കേരളത്തിൻ്റെ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. കനത്ത മഴയെ തുടർന്ന് മുംബൈ - ഗോവ പാതയിൽ ഗതാഗതം വഴിതിരിച്ച് വിട്ടിരിക്കുകയാണ്. മുംബൈയിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം രാവിലെ 6 മുതൽ 10 വരെയാക്കി.