അപേക്ഷ ഇന്നുതന്നെ പരിഗണിക്കണമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന് മുന്നില്‍ ബിഷപ്പിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബുധനാഴ്‌ച അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാരജാകേണ്ടതുകൊണ്ട് അടിയന്തര സ്വഭാവം ബിഷപ്പിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് കോടതി കേസ് പരിഗണിച്ചത്.
എന്നാൽ, ഒരുമിനിറ്റ് മാത്രം നീണ്ട നടപടിക്രമം മാത്രമാണ് ഇന്ന് ഹൈക്കോടതിയില്‍ ഉണ്ടായത്. അറസ്റ്റ് തടയണം എന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടില്ല. അതുകൊണ്ടുതന്നെ ഈ സ്ഥിതിയിൽ ഫ്രാങ്കോയെ അറസ്‌റ്റുചെയ്യണമെങ്കിൽ അതിൽ തടസ്സങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല.