ഫാദർ ഉഴുന്നാലിന്റെ മോചനത്തിനായി നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞില്ല, അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു: രമേശ് ചെന്നിത്തല

Webdunia
ബുധന്‍, 20 ജൂലൈ 2016 (14:39 IST)
യെമനില്‍ ഭീകരന്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനം സാധ്യമാക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
യെമനില്‍ ഭീകരന്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 
 
ഭീകരര്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഫാ. ഉഴുന്നാലിലിന്‍റെ ചിത്രങ്ങള്‍ ഭീകരര്‍ തന്നെ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിട്ടുണ്ട്. ഫാ. ഉഴുന്നാലിലിനെ കണ്ണുമൂടി കെട്ടി ക്രൂരമായി മര്‍ദ്ദിക്കുന്ന ചിത്രങ്ങളാണ് അതിലുള്ളത്. നേരത്തെയും ഇത്തരം ചിത്രങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നു. മാര്‍ച്ച് നാലിന് ഫാ. ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയിട്ടും മാസങ്ങളായി ഫാദറിന്റെ മോചനം സാധ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞിട്ടില്ല എന്നത് അത്യന്തം ദുഖകരമാണ്. ഇക്കാര്യത്തില്‍ കേരളത്തിലുള്ളവര്‍ക്ക് അതിയായ ഉത്കണ്ഠയുണ്ട്. 
അതിനാല്‍ ഈ വിഷയം അതീവ ഗൗരവത്തോടെ കണ്ട് നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
 
Next Article