കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനെ വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് മാന്നാനത്ത് വിപുലമായ ഒരുക്കങ്ങള്‍. നവംബര്‍ 23 നാണ് റോമില്‍ നടക്കുന്ന ചടങ്ങില്‍ മാര്‍പാപ്പ വിശുദ്ധനായി നാമകരണം ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. റോഡുകള്‍ സമയബന്ധിതമായി ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കും പോലീസ് ഫയര്‍ഫോഴ്‌സ് എന്നിവയുടെ സേവനം ലഭ്യമാക്കും.
നവംബര്‍ 22, 23 തീയതികളിലും ഡിസംബര്‍ 26 മുതല്‍ ജനുവരി മൂന്ന് വരെ നടക്കുന്ന തിരുനാള്‍ ദിവസങ്ങളിലും ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. കൈനകരിയില്‍ നിന്ന് മണിയാപറമ്പിലേക്ക് 23 ന് സൗജന്യ ബോട്ട് സര്‍വീസും നടത്തും.