മൈലപ്ര സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് : മുൻ സെക്രട്ടറി അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (18:55 IST)
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മുൻ നിര സഹകരണ ബാങ്കുകളിൽ ഒന്നായ മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. അഞ്ചക്കാലായിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈ ഫുഡ് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയിൽ 3.94 കോടി രൂപയുടെ ക്രമക്കേട് നടത്തി എന്നാണു കേസ്. ഹൈക്കോടതി ഉത്തരവിട്ടിട്ടും ഇയാൾ അന്വേഷണ സംഘത്തിന്റെ മുന്നിൽ കീഴടങ്ങാതെ മുങ്ങി നടക്കുകയായിരുന്നു. ഇത്രവലിയ ക്രമക്കേട് കണ്ടെത്തിയതോടെ ബാങ്ക് ഭരണ സമിതി സഹകരണ ജോയിന്റ് രജിസ്ട്രാർ പിരിച്ചു വിടുകയും തുടർന്ന് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയും ചെയ്തു.

സി.പി.എം നേതാവ് ജെറി ഈശോ ഉമ്മൻ പ്രസിഡന്റായ ബാങ്കിൽ ജോയിന്റ് രജിസ്ട്രാർ മുമ്പ് നടത്തിയ അന്വേഷണത്തിൽ 86.12 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഈ ക്രമക്കേടുകൾ കൂടാതെ ബാങ്കിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന അമൃത ഫാക്ടറിയിൽ ഗോതമ്പ് വാങ്ങിയ വകയിൽ 3.94 കോടി രൂപയുടെ ക്രമക്കേടും കണ്ടെത്തിയിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

Next Article