യുവതികളെ ഉപയോഗിച്ച് ഹണി ട്രാപ്പ്: രണ്ട് പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 8 ജൂലൈ 2021 (20:27 IST)
കരിപ്പൂര്‍: ഫോണ്‍ വഴി സ്ത്രീകളെക്കൊണ്ട് സംഭാഷണം നടത്തിച്ച ശേഷം നയത്തില്‍ കെണിയില്‍ പെടുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്ററ് ചെയ്തു കോഴിക്കോട് നല്ലളം സ്വദേശി ജിഷാദ് (32), പെരുവള്ളൂര്‍ സ്വദേശി യാക്കൂബ് (38) എന്നിവരാണ് കരിപ്പൂര്‍ പോലീസിന്റെ വലയിലായത്.
 
കഴിഞ്ഞ ജൂണില്‍ പെരിന്തല്‍മണ്ണ സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഗോവ, കര്‍ണ്ണാടക എന്നിവിടങ്ങളിലെ യുവതികളെ കരിപ്പൂരില്‍ എത്തിച്ചായിരുന്നു തട്ടിപ്പ്. യുവാക്കളെ നയത്തില്‍ വലയില്‍ വീഴ്ത്തുകയും ഒപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിലായിരുന്നു ഇവരുടെ രീതി.
 
പെരിന്തല്‍മണ്ണ സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഒന്നര ലക്ഷം രൂപ തട്ടിയെടുത്തത്. ഇതില്‍ വേങ്ങര വാളക്കുട സ്വദേശി ഷിഹാബിനെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മറ്റൊരു കേസില്‍ ഇപ്പോള്‍ കര്‍ണ്ണാടക ജയിലിലാണ്.   

അനുബന്ധ വാര്‍ത്തകള്‍

Next Article